---
title: "ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം"
english_title: "Kannur Vaniyappara Cemetery, two bodies, native of Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367388/kannur-vaniyappara-cemetery-two-bodies-native-of-vilangad"
published_at: "2026-06-21T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37bb8171cb0_nada8.jpg"
keywords: ["Latest News", "Vilangadu", "Kannur Vaniyappara Cemetery", "Dead Body"]
---

# ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

> **Lead Summary:** വിലങ്ങാട്:**[ **വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ ഒരു കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയതിൽ ഒരണ്ണം പ്രദേശത്ത് നിന്ന് കാണാതായ ആളുടെതാണോയെന്ന് സംശയം.

## Article Content

വിലങ്ങാട്:**[ **വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ ഒരു കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയതിൽ ഒരണ്ണം പ്രദേശത്ത് നിന്ന് കാണാതായ ആളുടെതാണോയെന്ന് സംശയം.

ഏഴ് വർഷം മുൻപ് കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്ക്കറിയയുടേത് ആണോയെന്ന് പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 2015 ൽ വിലങ്ങാട്ടെ സ്വന്തം വീട്ടിൽ നിന്നും വാണിയപ്പാറയിലെ ഭാര്യ വീട്ടിലേക്ക് സിജോ പോയിരുന്നു.

2019 മുതൽ സിജോയെ കാണാനില്ലെന്നാണ് സിജോയുടെ മാതാപിതാക്കളുടെ പരാതി. 2021ൽ സിജോയുടെ കുടുംബം കുറ്റ്യാടി പൊലീസിൽ മാൻ മിസിങ് പരാതി നൽകിയിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഡിഎൻ പരിശോധന നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

കഴിഞ്ഞദിവസം പള്ളി കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കിയ മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്.

പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ല.

സംശയം തോന്നിയതോടെ പള്ളിയിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം ഉണ്ട്. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.

**
**

**[
](http:// (nadapuram.truevisionnews.com))**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367388/kannur-vaniyappara-cemetery-two-bodies-native-of-vilangad)