---
title: "ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി "
english_title: "Awareness class for cooking workers in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367401/awareness-class-for-cooking-workers-in-edacherry"
published_at: "2026-06-21T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c907079cc_nada9.jpg"
keywords: ["Latest News", "Edacheri", "Shigella Resistance", "Awareness Class"]
---

# ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **എടച്ചേരി: [**[ ]പഞ്ചായത്തിൽ ഷിഗല്ല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പാചക തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

## Article Content

**എടച്ചേരി: [**[ ]പഞ്ചായത്തിൽ ഷിഗല്ല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പാചക തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

സ്കൂളുകളിലും അംഗൻവാടികളിലും ജോലി ചെയ്യുന്ന പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഈ പരിപാടിയിൽ, രോഗപ്പകർച്ച തടയുന്നതിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ, അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് സ്വാഗതം ആശംസിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധു നടുകളോത്താണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. രഞ്ജിത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367401/awareness-class-for-cooking-workers-in-edacherry)