---
title: "നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു"
english_title: "'Mikav 2026' organized in Nadapuram Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367413/mikav-2026-organized-in-nadapuram-grama-panchayat"
published_at: "2026-06-21T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37eaf1af946_nadapuram.jpg"
keywords: ["Latest News", "Mikav 2026", "Nadapuram Grama Panchayat"]
---

# നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘മികവ് 2026’ പരിപാടിയിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യു.എസ്.എസ്, എൽ. എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘മികവ് 2026’ പരിപാടിയിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യു.എസ്.എസ്, എൽ. എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ 300 ഓളം വിദ്യാർത്ഥിളും രക്ഷിതാക്കളും പങ്കെടുത്തു. മുനീർ മാസ്റ്റർ കെ കെ കരിയർ മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി സ്ഥിരംസമിതി അധ്യക്ഷ, കെ റംല ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി റെജുലാൽ എം.പി. വാർഡ് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി വി ജയ ലക്ഷ്മി ടീച്ചർ സ്വാഗതവും വി അബ്ദുൽ ജലീൽ നന്ദി യും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367413/mikav-2026-organized-in-nadapuram-grama-panchayat)