---
title: "ലോക സംഗീത ദിനം: സംഗീത അധ്യാപകൻ ടി. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു"
english_title: "World Music Day, T. Ramachandran Master, honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367524/world-music-day-t-ramachandran-master-honored"
published_at: "2026-06-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d31ebdcf1_vanimel.jpg"
keywords: ["Latest News", "Ramachandran Master", "World Music Day", "Vanimel"]
---

# ലോക സംഗീത ദിനം: സംഗീത അധ്യാപകൻ ടി. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു

> **Lead Summary:** **വാണിമേൽ**:**[** നിരവധി ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച പ്രമുഖ റിട്ട. അധ്യാപകൻ നരിക്കാട്ടേരിയിലെ ടി. രാമചന്ദ്രൻ മാസ്റ്ററെ ലോക സംഗീത ദിനത്തിൽ ആദരിച്ചു. പുറമേരി കെ.ആർ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനായ അദ്ദേഹം, നിലവിൽ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലായി ഒട്ടനവധി പേർക്ക് സംഗീത ശിക്ഷണം നൽകി വരികയാണ്.

## Article Content

**വാണിമേൽ**:**[** നിരവധി ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച പ്രമുഖ റിട്ട. അധ്യാപകൻ നരിക്കാട്ടേരിയിലെ ടി. രാമചന്ദ്രൻ മാസ്റ്ററെ ലോക സംഗീത ദിനത്തിൽ ആദരിച്ചു. പുറമേരി കെ.ആർ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനായ അദ്ദേഹം, നിലവിൽ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലായി ഒട്ടനവധി പേർക്ക് സംഗീത ശിക്ഷണം നൽകി വരികയാണ്.

കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വാണിമേൽ പാർക്കിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി.കെ. അഷ്റഫ് സ്വാഗതം ആശംസിച്ചു. ടി.കെ. മുഹമ്മദ് അസ്ലം, ജി.കെ. സഫീർ, കെ.കെ. അലി, മഅറൂഫ് ചാലപ്പുറം, കവൂർ ജലീൽ, ഫിറോസ് ചള്ളയിൽ, സി.ടി.കെ. സമീറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367524/world-music-day-t-ramachandran-master-honored)