---
title: "മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ്; കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള മുസ്ലിം ജമാഅത്തിന് ഉജ്ജ്വല വിജയം"
english_title: "Mahal Committee Election, Kerala Muslim Jamaat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367541/mahal-committee-election-kerala-muslim-jamaat"
published_at: "2026-06-22T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38db765231e_nada2.jpg"
keywords: ["Latest News", "Valayam", "Mahal Committee Election", "Kerala Muslim Jamaat"]
---

# മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ്; കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള മുസ്ലിം ജമാഅത്തിന് ഉജ്ജ്വല വിജയം

> **Lead Summary:** **വളയം: [ **കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള മുസ്ലിം ജമാഅത്തിന് ഉജ്ജ്വല വിജയം. വഖഫ് ബോർഡിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ, മഹല്ലിന്റെ നേതൃത്വത്തിലേക്ക് മത്സരിച്ച കേരള മുസ്ലിം ജമാഅത്തിന്റെ 15 സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

## Article Content

**വളയം: [ **കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള മുസ്ലിം ജമാഅത്തിന് ഉജ്ജ്വല വിജയം. വഖഫ് ബോർഡിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ, മഹല്ലിന്റെ നേതൃത്വത്തിലേക്ക് മത്സരിച്ച കേരള മുസ്ലിം ജമാഅത്തിന്റെ 15 സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ജൂൺ 21-ന് നടന്ന തെരഞ്ഞെടുപ്പിൽ മഹല്ല് അംഗങ്ങളുടെ വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. മഹല്ലിന്റെ ആത്മീയവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതികൾക്കുള്ള ജനകീയ അംഗീകാരമായാണ് ഈ വിജയത്തെ പ്രവർത്തകർ കാണുന്നത്.

എസ്എസ്എഫ് (SSF), എസ് വൈ എസ് (SYS), കെ എം ജെ (KMJ) പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. മഹല്ലിന്റെ പുരോഗതിക്കായി വിട്ടുവീഴ്ചയില്ലാത്ത സേവനം ഉറപ്പുനൽകിയാണ് പുതിയ ഭരണസമിതി ചുമതലയേറ്റെടുത്തത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367541/mahal-committee-election-kerala-muslim-jamaat)