---
title: "മേനക കൊലക്കേസ്: പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരിയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം"
english_title: "Anganwadi workers protest, Menaka murder case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367545/anganwadi-workers-protest-menaka-murder-case"
published_at: "2026-06-22T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38de749128f_nada3.jpg"
keywords: ["Latest News", "Menaka Murder Case", "Edacheri"]
---

# മേനക കൊലക്കേസ്: പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരിയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

> **Lead Summary:** **എടച്ചേരി: [ **എടച്ചേരിയിലെ മേനക കൊലക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം. എടച്ചേരി പഞ്ചായത്തിലെ അങ്കണവാടി വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

## Article Content

**എടച്ചേരി: [ **എടച്ചേരിയിലെ മേനക കൊലക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം. എടച്ചേരി പഞ്ചായത്തിലെ അങ്കണവാടി വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി.കെ. രജില ഉദ്ഘാടനം ചെയ്തു. കെ.കെ. സിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ദീപ സംസാരിച്ചു. എം. റീന സ്വാഗതം ആശംസിച്ചു. കൊലപാതകിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്ന ശക്തമായ ആവശ്യമാണ് പ്രതിഷേധത്തിലൂടെ ജീവനക്കാർ ഉയർത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367545/anganwadi-workers-protest-menaka-murder-case)