---
title: "വീണ്ടും ഷിഗെല്ല; നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ "
english_title: "Seven-year-old girl in Nadapuram tests positive for Shigella"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367574/seven-year-old-girl-in-nadapuram-tests-positive-for-shigella"
published_at: "2026-06-22T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2400a57fb95_shigella.jpg"
keywords: ["Latest News", "Nadapuram", "Shigella"]
---

# വീണ്ടും ഷിഗെല്ല; നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ 

> **Lead Summary:** **നാദാപുരം:[ **നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഏഴ് വയസുകാരിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടർന്ന് കുട്ടി നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

## Article Content

**നാദാപുരം:[ **നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഏഴ് വയസുകാരിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടർന്ന് കുട്ടി നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിയുടെ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367574/seven-year-old-girl-in-nadapuram-tests-positive-for-shigella)