---
title: "ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  'മഴനടത്തം' സംഘടിപ്പിച്ചു"
english_title: "Nadapuram Block Committee, organized rain walk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367591/nadapuram-block-committee-organized-rain-walk"
published_at: "2026-06-22T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38fb2a93e93_YYYY.jpg"
keywords: ["Latest News", "Nadapuram", "DYFI Mazhanadatham"]
---

# ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  'മഴനടത്തം' സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം**: **[**ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അഭയഗിരിയിൽ 'മഴനടത്തം' സംഘടിപ്പിച്ചു.

## Article Content

**നാദാപുരം**: **[**ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അഭയഗിരിയിൽ 'മഴനടത്തം' സംഘടിപ്പിച്ചു.

പ്രകൃതിഭംഗി ആസ്വദിച്ചും പരിസ്ഥിതി സന്ദേശമുയർത്തിയുമുള്ള മഴയാത്ര ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ് ഫ്ലാഗ് ഓഫ് ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിഫവൈഎഫ്ഐ നേതാക്കളായ എൻ. കെ. മിഥുൻ, എം. ശരത്ത്, എൻ. അതുൽ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി എ. കെ. ബിജിത്ത് സ്വാഗതം ആശംസിച്ചു. മേഖലയിലെ നിരവധി യുവജനങ്ങളാണ് മഴനടത്തത്തിൽ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367591/nadapuram-block-committee-organized-rain-walk)