---
title: "ഇനി ജലോത്സവക്കാലം; പ്രണവം സ്പോർട്സ് അക്കാദമി നീന്തൽ പരിശീലന ക്യാമ്പ് രജിസ്‌ട്രേഷൻ പൂർത്തിയായി"
english_title: "Pranavam Sports Academy, Swimming Training Camp Registration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367751/pranavam-sports-academy-swimming-training-camp-registration"
published_at: "2026-06-23T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a100477a4d_nada1.jpg"
keywords: ["Latest News", "Valayam", "Pranavam Sports Academy", "Swimming Training Camp"]
---

# ഇനി ജലോത്സവക്കാലം; പ്രണവം സ്പോർട്സ് അക്കാദമി നീന്തൽ പരിശീലന ക്യാമ്പ് രജിസ്‌ട്രേഷൻ പൂർത്തിയായി

> **Lead Summary:** **വളയം: [ **പ്രണവം സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന - മൺസൂൺ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയായി.

## Article Content

**വളയം: [ **പ്രണവം സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന - മൺസൂൺ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയായി.

ജൂൺ 21-ന് വൈകുന്നേരം മുൻകൂട്ടി നിശ്ചയിച്ചതുപോലെ കൃത്യം 4 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പിനോട് വൻ ജനപങ്കാളിത്തമാണ് ഇത്തവണയും ദൃശ്യമായത്. രജിസ്‌ട്രേഷൻ തുടങ്ങി വെറും 10 മിനിറ്റുകൾക്കകം തന്നെ നൂറ്റിയമ്പതോളം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കുട്ടികൾക്കായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്തു.

ഇതോടെ നിശ്ചിത സീറ്റുകൾ നിറഞ്ഞതിനെ തുടർന്ന് അധികൃതർ രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ക്യാമ്പിലേക്ക് ഇത്രയധികം കുട്ടികൾ എത്തിയത് പ്രണവം അച്ചംവീടിന്റെ നീന്തൽ പരിശീലന ക്യാമ്പിന് നാട്ടുകാർക്കിടയിലുള്ള വലിയ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

മൺസൂൺ ക്യാമ്പിലൂടെ മികച്ച പരിശീലനം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രണവം സ്‌പോർട്‌സ് അക്കാദമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367751/pranavam-sports-academy-swimming-training-camp-registration)