---
title: "മികവിന് അംഗീകാരം; പൂവച്ചൽ ഖാദർ സ്മാരക പുരസ്കാരം നിമേഷ് കക്കട്ടിലിന്"
english_title: "Poovachal Khader Memorial Award, Nimesh Kakattil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367769/poovachal-khader-memorial-award-nimesh-kakattil"
published_at: "2026-06-23T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1a3cd26b3_nada1.jpg"
keywords: ["Latest News", "Edachery", "Poovachal Khader Memorial Award"]
---

# മികവിന് അംഗീകാരം; പൂവച്ചൽ ഖാദർ സ്മാരക പുരസ്കാരം നിമേഷ് കക്കട്ടിലിന്

> **Lead Summary:** **എടച്ചേരി:[ **അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ, കലാ-അധ്യാപന പ്രവർത്തന മികവിനുള്ള നവരത്ന പുരസ്കാരത്തിന് നിമേഷ് കക്കട്ടിൽ അർഹനായി.

## Article Content

**എടച്ചേരി:[ **അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ, കലാ-അധ്യാപന പ്രവർത്തന മികവിനുള്ള നവരത്ന പുരസ്കാരത്തിന് നിമേഷ് കക്കട്ടിൽ അർഹനായി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് രമ്യ ഹരിദാസ് പുരസ്കാരം സമ്മാനിച്ചു. എടച്ചേരി നരിക്കുന്നു യു.പി സ്‌കൂളിലെ അധ്യാപകനായ നിമേഷ്, കഴിഞ്ഞ 19 വർഷമായി തനതായ അധ്യാപന ശൈലിയിലൂടെയും പുത്തൻ പരീക്ഷണങ്ങളിലൂടെയും ഈ രംഗത്ത് ശ്രദ്ധേയനാണ്.

ചോമ്പാല സബ്‌ജില്ലാ സാമൂഹ്യശാസ്ത്ര സെക്രട്ടറി, ജില്ലാ സാമൂഹ്യശാസ്ത്ര എക്സിക്യൂട്ടീവ് അംഗം, ജില്ലാ പള്ളിക്കൂടം കോഡിനേറ്റർ, റിസോഴ്‌സ് പേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

അധ്യാപനത്തിന് പുറമെ മിമിക്രി കലാകാരനും സംവിധായകനും കൂടിയാണ് അദ്ദേഹം. കക്കട്ടിൽ സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367769/poovachal-khader-memorial-award-nimesh-kakattil)