---
title: "ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡുമില്ല: നാദാപുരം ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "Nadapuram bus stand, DYFI protest, e-toilet, waiting shed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367780/nadapuram-bus-stand-dyfi-protest-e-toilet-waiting-shed"
published_at: "2026-06-23T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a2266289ff_nada2.jpg"
keywords: ["Latest News", "Nadapuram", "DYFI protest", "E-Toilet", "Waiting Shed"]
---

# ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡുമില്ല: നാദാപുരം ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** **നാദാപുരം: [ **നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡും നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി.

## Article Content

**നാദാപുരം: [ **നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡും നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറയുമായി പ്രവർത്തകർ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.

ഇ-ടോയ്‌ലറ്റ് നിർമാണം രണ്ടുദിവസത്തിനകം ആരംഭിക്കുമെന്ന ഉറപ്പ് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം പിൻവലിച്ചത്.

പ്രതിഷേധ പരിപാടികൾക്ക് സി.എച്ച്. രജീഷ്, പി. അഭിനന്ദ്, കെ. പ്രിജിൽ, സി.കെ. പ്രസാദ്, അമൽ ലാൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367780/nadapuram-bus-stand-dyfi-protest-e-toilet-waiting-shed)