---
title: "ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ"
english_title: "Riverbank collapses in Edacherry, houses in danger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367803/riverbank-collapses-in-edacherry-houses-in-danger"
published_at: "2026-06-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a33c475f8e_NADA3.jpg"
keywords: ["Latest News", "Edacheri", "Houses in danger"]
---

# ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ

> **Lead Summary:** **എടച്ചേരി:[ **ശക്തമായ മഴയെത്തുടർന്ന് പെരിങ്ങത്തൂർ പുഴയോരത്തെ കായപ്പനിച്ചിയിലെ വീടുകൾ കനത്ത അപകട ഭീഷണിയിൽ.

## Article Content

**എടച്ചേരി:[ **ശക്തമായ മഴയെത്തുടർന്ന് പെരിങ്ങത്തൂർ പുഴയോരത്തെ കായപ്പനിച്ചിയിലെ വീടുകൾ കനത്ത അപകട ഭീഷണിയിൽ.

നാദാപുരം-തലശ്ശേരി ദേശീയപാതയിൽ കായപ്പനിച്ചി പള്ളിക്ക് സമീപമുള്ള കളരിയുള്ളതിൽ മജീദിന്റെ വീട്ടിനോട് ചേർന്നുള്ള പുഴയോര മതിലും വൻതോതിൽ മണ്ണും പുഴയിലേക്ക് ഇടിഞ്ഞുവീണു.

ഇതോടെ വീട് ഏതുനിമിഷവും പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. നേരത്തെയും ഈ ഭാഗത്ത് ഇത്തരത്തിൽ മണ്ണ് ഇടിഞ്ഞിരുന്നു. അന്ന് തന്നെ ജില്ലാ കളക്ടർക്കും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് വീട്ടുടമയായ മജീദ് ആരോപിച്ചു.

അപകടാവസ്ഥ മനസ്സിലാക്കി സ്ഥലം സന്ദർശിച്ച നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത്, വിഷയം അടിയന്തരമായി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367803/riverbank-collapses-in-edacherry-houses-in-danger)