---
title: "മധുവിധുമാറും മുമ്പേ ദുരന്തമെത്തി; അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ"
english_title: "Explosion in Qatar, Arjun, a native of Athurugiriya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367856/explosion-in-qatar-arjun-a-native-of-athurugiriya"
published_at: "2026-06-23T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a665547713_fbxdgh.jpg"
keywords: ["Latest News", "Quatar Explosion", "Purameri Native"]
---

# മധുവിധുമാറും മുമ്പേ ദുരന്തമെത്തി; അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ

> **Lead Summary:** **നാദാപുരം: [ **ഒന്നര വർഷം പോലും തികയാത്ത ദാമ്പത്യത്തിന്റെ മനോഹരമായ ഓർമ്മകളും നോവും ബാക്കിയാക്കി അർജുൻ മടങ്ങി.

## Article Content

**നാദാപുരം: [ **ഒന്നര വർഷം പോലും തികയാത്ത ദാമ്പത്യത്തിന്റെ മനോഹരമായ ഓർമ്മകളും നോവും ബാക്കിയാക്കി അർജുൻ മടങ്ങി.

ഖത്തറിലെ റാസ് ലഫാൻ ബർസാൻ ഗ്യാസ് ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (30) മരണപ്പെട്ട വാർത്തയറിഞ്ഞ് കണ്ണീരടക്കാനാവാതെ തകർന്നിരിക്കുകയാണ് നാടൊന്നാകെ . ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു. അപകടവിവരം ഇന്നലെയാണ് നാട്ടിലെ ബന്ധുക്കളെ തേടിയെത്തിയത്.

മകന്റെ മരണവാർത്തയറിഞ്ഞ് അച്ഛൻ ബാബുവും അമ്മ സീനയും സഹോദരി വിസ്മയയും ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. താങ്ങായി മാറേണ്ട മകന്റെ വിയോഗവും, മരുമകൾ അതുല്യയുടെ കണ്ണീരും നാടിനെയാകെ ഉലച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367856/explosion-in-qatar-arjun-a-native-of-athurugiriya)