---
title: "ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം"
english_title: "Explosion in Ras Laffan Qatar Confirmed to be the only Malayali who died is Arjun a native of Thuneri Vellur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367899/explosion-in-ras-laffan-qatar-confirmed-to-be-the-only-malayali-who-died-is-arjun-a-native-of-thuneri-vellur"
published_at: "2026-06-23T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3aa6f36c082_arjun.jpg"
keywords: ["Latest News", "Explosion in Ras Laffan", "Arjun Death"]
---

# ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

> **Lead Summary:** നാദാപുരം : ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനത്തിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ ഏക മലയാളി നാദാപുരത്തിനടുത്ത് തൂണേരി വെള്ളൂർ സ്വദേശി അർജുൻ കളരിയുള്ളതിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

## Article Content

നാദാപുരം : ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനത്തിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ ഏക മലയാളി നാദാപുരത്തിനടുത്ത് തൂണേരി വെള്ളൂർ സ്വദേശി അർജുൻ കളരിയുള്ളതിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

അർജുൻ മരണപ്പെട്ട വാർത്തയറിഞ്ഞ് കണ്ണീരടക്കാനാവാതെ തകർന്നിരിക്കുകയാണ് നാടൊന്നാകെ . കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു. അപകടവിവരം ഇന്നലെയാണ് നാട്ടിലെ ബന്ധുക്കളെ തേടിയെത്തിയത്.

ഒന്നര വർഷം പോലും തികയാത്ത ദാമ്പത്യത്തിന്റെ മനോഹരമായ ഓർമ്മകളും നോവും ബാക്കിയാക്കിയാണ് അർജുൻ മടങ്ങിയത്. ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം.

മകന്റെ മരണവാർത്തയറിഞ്ഞ് അച്ഛൻ കളരിയുള്ളതിൽ ബാബുവും അമ്മ സീനയും സഹോദരി വിസ്മയയും ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. താങ്ങായി മാറേണ്ട മകന്റെ വിയോഗവും, മരുമകൾ അതുല്യയുടെ കണ്ണീരും നാടിനെയാകെ ഉലച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367899/explosion-in-ras-laffan-qatar-confirmed-to-be-the-only-malayali-who-died-is-arjun-a-native-of-thuneri-vellur)