---
title: "ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ"
english_title: "Qatar accident Will try to bring the body back home as soon as possible KM Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367915/qatar-accident-will-try-to-bring-the-body-back-home-as-soon-as-possible-km-abhijith-mla"
published_at: "2026-06-23T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ac6d1bb2bd_km_abhijith_mla.jpg"
keywords: ["Latest News", "Qatar Gas Factory Explosion", "Arjun Death", "KM Abhijith MLA"]
---

# ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

> **Lead Summary:** നാദാപുരം: ഖത്തറിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ട വെളളൂർ സ്വദേശി കളരിയുളളതിൽ അർജുന്റെ മ്യതേദഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുളള ശ്രമം നടത്തുന്നതായി കെ.എം.അഭിജിത്ത് എം.എൽ.എ.അറിയിച്ചു.

## Article Content

നാദാപുരം: ഖത്തറിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ട വെളളൂർ സ്വദേശി കളരിയുളളതിൽ അർജുന്റെ മ്യതേദഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുളള ശ്രമം നടത്തുന്നതായി കെ.എം.അഭിജിത്ത് എം.എൽ.എ.അറിയിച്ചു.

ദുരന്തം അറിഞ്ഞതിനെ തുടർന്ന് മ്യതദേഹം നാട്ടിലെത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമായി ഖത്തർ ഇൻകാസ്,കെ.എം.സി.സി.പ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഷാഫി പറമ്പിൽ എം.പി.മുഖേന കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം സർക്കാറിൻ്റെ ശ്രദ്ധയിൽപെടുത്തിയതായും എത്രയും പെട്ടെന്ന് മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടി ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ.അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367915/qatar-accident-will-try-to-bring-the-body-back-home-as-soon-as-possible-km-abhijith-mla)