---
title: "കുമ്മംകോട് സിറാജുൽ ഹുദാ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന്; പ്രമുഖർ പങ്കെടുക്കും"
english_title: "Kummamcode Sirajul Huda, inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367982/kummamcode-sirajul-huda-inauguration"
published_at: "2026-06-24T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6d50e571b_NADA1.jpg"
keywords: ["Latest News", "Nadapuram", "Kummamcode Sirajul Huda", "Inauguration"]
---

# കുമ്മംകോട് സിറാജുൽ ഹുദാ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന്; പ്രമുഖർ പങ്കെടുക്കും

> **Lead Summary:** **നാദാപുരം: [ **കുമ്മംകോട് പ്രദേശത്ത് പുതുതായി ആരംഭിക്കുന്ന സിറാജുൽ ഹുദാ സ്ഥാപന സംരംഭത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ വിദ്യാർത്ഥികൾക്ക് തുടർന്ന് ഉന്നത പഠനത്തിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്.

## Article Content

**നാദാപുരം: [ **കുമ്മംകോട് പ്രദേശത്ത് പുതുതായി ആരംഭിക്കുന്ന സിറാജുൽ ഹുദാ സ്ഥാപന സംരംഭത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ വിദ്യാർത്ഥികൾക്ക് തുടർന്ന് ഉന്നത പഠനത്തിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ മുഖ്യാതിഥികളായിരിക്കും. കെ.കെ. നവാസ്, കൊടക്കൽ തങ്ങൾ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് സ്ഥാപനത്തിന്റെ കാര്യദർശി പേരോട് അബ്ദുർറഹ്മാൻ സഖാഫി ചടങ്ങിൽ വിശദീകരിക്കും.

വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367982/kummamcode-sirajul-huda-inauguration)