---
title: "പിഴ ചുമത്തി; വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന, മൂന്ന് കടകൾ പൂട്ടിച്ചു"
english_title: "Health Department inspection at Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368021/health-department-inspection-at-vanimele"
published_at: "2026-06-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b80e027975_NADA2.jpg"
keywords: ["Latest News", "Vanimel", "Inspection By The Health Department"]
---

# പിഴ ചുമത്തി; വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന, മൂന്ന് കടകൾ പൂട്ടിച്ചു

> **Lead Summary:** **വാണിമേൽ: [** ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, വാണിമേലിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ പാലും ചീഞ്ഞഴുകിയ പഴങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

## Article Content

**വാണിമേൽ: [** ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, വാണിമേലിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ പാലും ചീഞ്ഞഴുകിയ പഴങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

ക്രമക്കേടുകൾ കണ്ടെത്തിയ മൂന്ന് കടകൾ അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 5000 രൂപ പിഴയും ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും, കൃത്യമായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി ഗിരീശൻ സി, ഹെൽത്ത് ഇൻസ്പെക്ടർമാരായ റഫീഖ് അലി, വിബിൻലാൽ ബി.എസ്, സ്റ്റാഫ് ഷെറിൻ ടി എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368021/health-department-inspection-at-vanimele)