---
title: "നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ് "
english_title: "Accident after car and scooter collide in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368029/accident-after-car-and-scooter-collide-in-nadapuram"
published_at: "2026-06-24T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f423b9fa6_accident.jpg"
keywords: ["Latest News", "Nadapuram", "Accident", "Police Case"]
---

# നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ് 

> **Lead Summary:** **നാദാപുരം: [**[ ]കുമ്മങ്കോട് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. കുമ്മങ്കോട് സ്വദേശി ഒതയോത്ത് മുഹമ്മദ് നിഹാൻ നാണ് പരിക്കേറ്റത്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**നാദാപുരം: [**[ ]കുമ്മങ്കോട് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. കുമ്മങ്കോട് സ്വദേശി ഒതയോത്ത് മുഹമ്മദ് നിഹാൻ നാണ് പരിക്കേറ്റത്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജൂൺ 12-ന് വൈകുന്നേരം 6.15-ഓടെയായിരുന്നു അപകടം. കുമ്മങ്കോട് നിന്നും കല്ലാച്ചി ഭാഗത്തേക്ക് സ്കൂട്ടറിൽ (KL 18 Q 2048) സഞ്ചരിക്കുകയായിരുന്നു നിഹാൻ. പയന്തോങ്-മുത്തപ്പൻ മടപ്പുര റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ, പയന്തോങ് ഭാഗത്തേക്ക് അശ്രദ്ധമായും അവിവേകമായും ഓടിച്ചുവന്ന KL 18 M 5555 നമ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിഹാന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368029/accident-after-car-and-scooter-collide-in-nadapuram)