---
title: "ദുരിതത്തിന് അറുതിയാകുന്നു; നാദാപുരം ബസ് സ്റ്റാൻഡിൽ ഇ-ടോയ്ലറ്റ് നിർമ്മാണം തുടങ്ങി"
english_title: "Construction of e-toilet at Nadapuram bus stand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368273/construction-of-e-toilet-at-nadapuram-bus-stand"
published_at: "2026-06-25T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc6d178364_sdfghjsdfgh.jpg"
keywords: ["Latest News", "Nadapuram", "Bus Stand", "E-Toilet"]
---

# ദുരിതത്തിന് അറുതിയാകുന്നു; നാദാപുരം ബസ് സ്റ്റാൻഡിൽ ഇ-ടോയ്ലറ്റ് നിർമ്മാണം തുടങ്ങി

> **Lead Summary:** **നാദാപുരം: [ **നവീകരണത്തിനിടെ അടച്ചിടേണ്ടി വന്ന നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ബസ് സ്റ്റാൻഡിൽ ഇ-ടോയ്ലറ്റ് നിർമ്മാണം ആരംഭിച്ചു. നവീകരണ പ്രവൃത്തികൾ വൈകിയതിനെത്തുടർന്ന് ബസ് സ്റ്റാൻഡ് മാസങ്ങളോളം അടഞ്ഞുകിടക്കുകയായിരുന്നു.

## Article Content

**നാദാപുരം: [ **നവീകരണത്തിനിടെ അടച്ചിടേണ്ടി വന്ന നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ബസ് സ്റ്റാൻഡിൽ ഇ-ടോയ്ലറ്റ് നിർമ്മാണം ആരംഭിച്ചു. നവീകരണ പ്രവൃത്തികൾ വൈകിയതിനെത്തുടർന്ന് ബസ് സ്റ്റാൻഡ് മാസങ്ങളോളം അടഞ്ഞുകിടക്കുകയായിരുന്നു.

പിന്നീട് ഭരണസമിതിയുടെ തീരുമാനപ്രകാരം സ്റ്റാൻഡ് താൽക്കാലികമായി തുറന്നെങ്കിലും, ശൗചാലയ സൗകര്യമില്ലാത്തത് യാത്രക്കാരെ വലിയ പ്രയാസത്തിലാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായാണ് പഞ്ചായത്ത് അധികൃതർ ഇ-ടോയ്ലറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ തന്നെ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368273/construction-of-e-toilet-at-nadapuram-bus-stand)