---
title: "അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ  വീട്ടിൽ വന്നിരുന്നു'-  വെളിപ്പെടുത്തി  അയൽവാസി "
english_title: "Vilangad native Sijo's disappearance, revealed by neighbor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368285/vilangad-native-sijos-disappearance-revealed-by-neighbor-new"
published_at: "2026-06-25T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cd29ff0e2a_sijo.jpg"
keywords: ["Vaniyappara Unni Yeshu Church", "Kallara", "Vilangad native Sijo's disappearance", "revealed by neighbor", "Sijomissing"]
---

# അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ  വീട്ടിൽ വന്നിരുന്നു'-  വെളിപ്പെടുത്തി  അയൽവാസി 

> **Lead Summary:** **നാദാപുരം:** നാദാപുരം വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. വർഷങ്ങൾക്ക് മുൻപ് കാണാതായ സിജോ ഒരിക്കൽ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയൽവാസി ദേവസ്യ വെളിപ്പെടുത്തി . സിജോയുടെ ഭാര്യ നിഖില പറഞ്ഞകാര്യം സത്യമാണ് .

## Article Content

**നാദാപുരം:** നാദാപുരം വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. വർഷങ്ങൾക്ക് മുൻപ് കാണാതായ സിജോ ഒരിക്കൽ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയൽവാസി ദേവസ്യ വെളിപ്പെടുത്തി . സിജോയുടെ ഭാര്യ നിഖില പറഞ്ഞകാര്യം സത്യമാണ് .

2014-ൽ ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ കണ്ണൂർ വാണിയപ്പാറ വീട്ടിൽ നിന്നും സ്വന്തം വീടായ വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു . നിഖിലയുടെ പിതാവ് സിജോയെ വന്നു കണ്ടിരുന്നു .

വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും , അവിടെ കിടപ്പുണ്ട് എന്നുമാണ് നിഖിലയുടെ പിതാവ് പറഞ്ഞത് . ഞാനും പോയി സിജോയെ കണ്ടിരുന്നു . മദ്യപിച്ച് തിണ്ണയിൽ കിടക്കുന്നത് കൊണ്ട് വിളിച്ചിട്ട് അനങ്ങിയിരുന്നില്ല.

അന്ന് തന്നെ സിജോ വിലങ്ങാട്ടെ വീട്ടിൽ നിന്നും പോയിരുന്നു . പിന്നീട് എങ്ങോട്ടാണ് പോയെതെന്ന് അറിയില്ല . എന്റെ വീടും സിജോയുടെ വീടും തൊട്ടടുത്ത് ആയതുകൊണ്ട് വീട്ടിൽ ലൈറ്റ് കണ്ടാൽ കൂടെ ഞങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നു .

വീട്ടിൽ ആരാണ് ഉള്ളതെന്ന്. അങ്ങനെയാണ് സിജോ വന്നിട്ടുള്ള കാര്യം മനസിലാക്കിയത് . പിന്നീട് ഒന്ന് രണ്ട് വർഷത്തിന് ശേഷമാണ് തന്റെ വീട്ടിലെ ലാൻഡ് ഫോണിൽ സിജോ വിളിച്ചിരുന്നതായും ദേവസ്യ പറഞ്ഞു .

എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് സിജോ വിളിച്ചത് , എന്റെ ഭാര്യ ആയിരുന്നു അന്ന് ഫോണെടുത്തത് . എന്റെ വിശ്വാസം സിജോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണെന്ന് ദേവസ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

2014ൽ പിതാവുമായി വാക്ക് തർക്കമുണ്ടായി സിജോ സ്കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ കണ്ണൂർ കരിക്കോട്ടക്കരി വാണിയൻ പാറയിലേക്ക് പോവുകയായിരുന്നു. പിന്നീട് 2020 ൽ വിലങ്ങാടുള്ള ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മൂന്ന് വർഷം മുമ്പ് ഭാര്യ വീട്ടിൽ നിന്ന് വാക്കേറ്റമുണ്ടായി കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയതായാണ് പിന്നീട് വിവരം ഇല്ലന്നാണ് ഭാര്യവീട്ടുകാർ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു .

അതേസമയം, തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾക്ക് വിരാമമിട്ട് കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ പരിശോധന ഫലം ഇന്നലെ പുറത്തുവന്നിരുന്നു . കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നായിരുന്നു പള്ളിയുടെ പരാതിയെങ്കിലും, ശാസ്ത്രീയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട പായ യഥാർത്ഥത്തിൽ മൃതദേഹങ്ങൾക്ക് അടിയിൽ വെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ ഫോറൻസിക് സംഘം കല്ലറയിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി ഡിഎൻഎ പരിശോധന നടത്തും. എന്നാൽ, ഈ കല്ലറയും സിജോ സ്കറിയയുടെ തിരോധാനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന്റെ നിലവിലെ വിലയിരുത്തൽ.

കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമേയുള്ളൂ എന്ന് പോലീസ് പറയുമ്പോഴും മൂന്നാമത് ഒരു മൃതദേഹം ഇല്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല . കല്ലറ തുറന്നപ്പോൾ കണ്ട കാഴ്ചകളിലെ അസ്വാഭാവികത കൊണ്ടാണ് സംശയങ്ങൾ വിട്ടുമാറാത്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 2006-ൽ സംസ്കരിച്ച മൃതദേഹം അടിയിലാണ് ഉള്ളത്, അതിനു മുകളിൽ അറക്കപ്പൊടി ഇട്ട ശേഷമാണ് 2015-ൽ രണ്ടാമത്തെ വെച്ചിരിക്കുന്നത് .

എന്നാൽ പരിശോധനയിൽ ശവപ്പെട്ടികൾ കിടന്ന രീതിയിൽ വലിയ വ്യത്യാസമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് . കുഴിക്കകത്ത് വെക്കുന്ന ഒരു മൃതദേഹം എങ്ങനെ സ്വയം മറിയും? ഇത് ചെരിഞ്ഞാണ് കിടക്കുന്ന നിലയിലാണ് ഉള്ളത് .

ഇത് രണ്ടുപേർ അടുത്തുകിടക്കുന്നത് പോലെയാണ് മൃതദേഹങ്ങൾ ഉള്ളതെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ലെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368285/vilangad-native-sijos-disappearance-revealed-by-neighbor-new)