---
title: "ഇനി ഇവർ നയിക്കും; നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു "
english_title: "Nadapuram Labor Contract Society,New officers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368307/nadapuram-labor-contract-society-New-officers"
published_at: "2026-06-25T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cdeef25db2_fghj.jpg"
keywords: ["Latest News", "Nadapuram", "Labor Contract Society"]
---

# ഇനി ഇവർ നയിക്കും; നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

> **Lead Summary:** **നാദാപുരം:[ **നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പുതിയ ഭരണസമിതി അധികാരമേറ്റു. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ പി. ഹാരിസിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്.

## Article Content

**നാദാപുരം:[ **നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പുതിയ ഭരണസമിതി അധികാരമേറ്റു. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ പി. ഹാരിസിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്.

സൂപ്പി നരിക്കാട്ടേരി പ്രസിഡന്റായും, മാക്കൂൽ കേളപ്പൻ വൈസ് പ്രസിഡന്റായും, അഹമ്മദ് പുന്നക്കൽ മാനേജിങ് ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റിയുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് യു.പി. പ്രതീഷ്, അനസ് നങ്ങാണ്ടി, പി.കെ. സമീർ, റുബീന, കെ. ബാലകൃഷ്ണൻ, പി. അസ്മ, നസിമ കൊട്ടാരത്തിൽ, കെ.പി. കുഞ്ഞമ്മദ് എന്നിവർ ഡയറക്ടർമാരായി ചുമതലയേറ്റു.

സൂപ്പി നരിക്കാട്ടേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതിയുടെ ആദ്യയോഗത്തിൽ സെക്രട്ടറി രഞ്ജിത്ത് കരുകളം സ്വാഗതം ആശംസിച്ചു. പുതിയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സൊസൈറ്റിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368307/nadapuram-labor-contract-society-New-officers)