---
title: "തിളക്കമാർന്ന വിജയം; പുറമേരിയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു "
english_title: "Students honored in purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368347/students-honored-in-purameri"
published_at: "2026-06-25T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cf6209f858_DFGHJDF.jpg"
keywords: ["Latest News", "Purameri", "Students Honored"]
---

# തിളക്കമാർന്ന വിജയം; പുറമേരിയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു 

> **Lead Summary:** **പുറമേരി: [ **വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച് പുറമേരി ഗ്രാമപഞ്ചായത്ത്. എട്ടാം വാർഡായ ചാലിൽ മുക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുമാണ് അനുമോദനം നൽകിയത്.

## Article Content

**പുറമേരി: [ **വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച് പുറമേരി ഗ്രാമപഞ്ചായത്ത്. എട്ടാം വാർഡായ ചാലിൽ മുക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുമാണ് അനുമോദനം നൽകിയത്.

വാർഡ് അയൽസഭാ ചെയർമാൻ സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് കൺവീനർ മുഹമ്മദ് മാസ്റ്റർ കീഴ്പാട്ട് ഉദ്ഘാടനം ചെയ്തു. അറിവിനെ മാനിക്കാനും ഭാവിയിൽ വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വാർഡ് മെമ്പർ പി.എം. ന്നാണു വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

നാടിന്റെ വികസനത്തോടൊപ്പം വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനും ഗ്രാമപഞ്ചായത്ത് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ചിറയിൽ മൂസ ഹാജി, എം.സി.കെ. അഹമ്മദ് ഹാജി, ഖാസിം ചിറയിൽ, മുഹമ്മദ് വി.കെ, റഫീഖ് സി.കെ, ജസീലാ ടീച്ചർ, ഫാത്തിമ സി, ഹിസ ഷമീം കെ, ഹാദിയ അബ്ദുള്ള ടി.സി, സുഹൈൽ കെ.എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368347/students-honored-in-purameri)