---
title: "ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്തേകി യൂത്ത് കോൺഗ്രസ്; 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ ക്യാമ്പയിൻ നാളെ കല്ലാച്ചിയിൽ"
english_title: "'Operation Toofan' solidarity campaign in Kallachi."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368406/operation-toofan-solidarity-campaign-in-kallachi"
published_at: "2026-06-25T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d1ae9941fd_SDFGHJKL;;LKJH.jpg"
keywords: ["Latest News", "Nadapuram", "'Operation Toofan' Solidarity Campaign"]
---

# ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്തേകി യൂത്ത് കോൺഗ്രസ്; 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ ക്യാമ്പയിൻ നാളെ കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം:[** 'ചേർന്ന് നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് നോ പറയാം, ജീവിതമാണ് യഥാർത്ഥ ലഹരി' എന്ന സന്ദേശമുയർത്തി യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം:[** 'ചേർന്ന് നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് നോ പറയാം, ജീവിതമാണ് യഥാർത്ഥ ലഹരി' എന്ന സന്ദേശമുയർത്തി യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ'  എന്ന ലഹരി വിരുദ്ധ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'BE THE WARRIORS OF OPERATION TOOFAN' എന്ന പേരിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നാളെ (2026 ജൂൺ 26) രാവിലെ 9 മണിക്ക് കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്യും.

നാദാപുരം സിവിൽ എക്സൈസ് ഓഫീസർ സിനീഷ് കെ. മുഖ്യാതിഥിയായി പങ്കെടുക്കും. നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ് ചടങ്ങിൽ സന്നിഹിതനായിരിക്കും. ലഹരിക്കെതിരായ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിടുന്ന പരിപാടിയിൽ പങ്കാളികളാകാൻ സംഘാടകർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368406/operation-toofan-solidarity-campaign-in-kallachi)