---
title: "ഫിസിക്സിൽ പി. എച്ച്.ഡി ബിരുദം; നാടിനഭിമാനമായി മുഹമ്മദ് "
english_title: "Muhammad received his Ph. D. degree in Physics"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368417/muhammad-received-his-ph-d-degree-in-physics"
published_at: "2026-06-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d350af2335_muhammad.jpg"
keywords: ["Latest News", "Ph.D. Degree Physics", "Muhammad", "Edacherry Native"]
---

# ഫിസിക്സിൽ പി. എച്ച്.ഡി ബിരുദം; നാടിനഭിമാനമായി മുഹമ്മദ് 

> **Lead Summary:** എടച്ചേരി: എടച്ചേരി സ്വദേശി പനച്ചിക്കൂൽ മുഹമ്മദ് ഫിസിക്സിൽ ( ഭൗതിക ശാസ്ത്രം) പി. എച്ച്.ഡി ബിരുദം നേടി നാടിനഭിമാനമായി മാറി. ആന്ധ്രപ്രദേശിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്ങിൽ നിന്നാണ് മുഹമ്മദ് ഈ ഉന്നത വിജയം കൈവരിച്ചത്.

## Article Content

എടച്ചേരി: എടച്ചേരി സ്വദേശി പനച്ചിക്കൂൽ മുഹമ്മദ് ഫിസിക്സിൽ ( ഭൗതിക ശാസ്ത്രം) പി. എച്ച്.ഡി ബിരുദം നേടി നാടിനഭിമാനമായി മാറി. ആന്ധ്രപ്രദേശിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്ങിൽ നിന്നാണ് മുഹമ്മദ് ഈ ഉന്നത വിജയം കൈവരിച്ചത്.

കോപ്പർ ബിസ്മത്ത് ഓക്സൈഡ്-ഗ്രാഫീൻ ക്വാണ്ടം ഡോട്ട് അടിസ്ഥാനമാക്കിയുള്ള സോളാർ സെല്ലുകളുടെ ഡിസൈൻ, നിർമ്മാണം, പ്രവർത്തനക്ഷമതാ വിലയിരുത്തൽ എന്ന വിഷയത്തിലായിരുന്നു ഗവേഷണ പഠനം.പുളിയാവ് നാഷണൽ കോളജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് ഹൈദരാബാദ് സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

ഡോ. ടി. പാണ്ഡ്യരാജൻ്റെ മാർഗനിർദേശത്തിൽ പൂർത്തിയാക്കിയ ഈ ഗവേഷണ നേട്ടം, മുഹമ്മദിന്റെ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ്.

എടച്ചേരി സ്വദേശി നാസർ പനച്ചിക്കൂലിന്റെയും കുനിങ്ങാട് കുന്നോത്ത് സുബൈദയുടെയും മകനായ മുഹമ്മദ്, ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിൽ രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്തിട്ടുണ്ട്.

> കടലാസ് ചെടിയിൽ മൈക്രോവേവ് അവൻ ഉപയോഗിച് ഗ്രഫീൻ ക്വാണ്ടം ഡോട്ട് ഉണ്ടാക്കുന്നതിൽ പാറ്റന്റ് പബ്ലിഷ് ചെയ്തു.“മുഹമ്മദ് പനച്ചി” എന്ന തൂലികാനാമത്തിൽ മലയാള കവിതാ സാഹിത്യ ലോകത്തും തന്റെ സൃഷ്ടിപരമായ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368417/muhammad-received-his-ph-d-degree-in-physics)