---
title: "ഓപറേഷൻ തൂഫാൻ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാറക്കടവ് ദാറുൽ ഹുദാ സ്കൂളിൽ റാലി നടത്തി"
english_title: "A rally was held at Darul Huda School, Parakkadavu as part of the Anti-Drug Day celebrations."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368418/a-rally-was-held-at-darul-huda-school-parakkadavu-as-part-of-the-anti-drug-day-celebrations"
published_at: "2026-06-25T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d363584213_toofan.jpg"
keywords: ["Latest News", "Anti-Drug Day Celebration", "Darul Huda School", "Parakkadavu"]
---

# ഓപറേഷൻ തൂഫാൻ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാറക്കടവ് ദാറുൽ ഹുദാ സ്കൂളിൽ റാലി നടത്തി

> **Lead Summary:** പാറക്കടവ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലി പാറക്കടവ് ടൗണിലൂടെ കടന്നുപോയി.

## Article Content

പാറക്കടവ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലി പാറക്കടവ് ടൗണിലൂടെ കടന്നുപോയി.

ലഹരിക്കെതിരായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികൾ പൊതുസമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിച്ചു.

പരിപാടിയിൽ വിദ്യാർത്ഥികളായ ഷഫാൻ മുഹമ്മദ് വി.ടി., മുഹമ്മദ് പി.വി. എന്നിവർ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവജനങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാകുന്നതാണെന്നും അതിനെതിരെ യുവജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ഷമീർ അബൂബക്കർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ലഹരിമുക്ത സമൂഹ നിർമ്മാണത്തിൽ യുവജനങ്ങളുടെ നിർണായക പങ്ക് വിശദീകരിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് മുബഷിർ ലഹരിയിൽ നിന്ന് അകന്ന് ആരോഗ്യകരവും മൂല്യാധിഷ്ഠിതവുമായ ജീവിതം നയിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368418/a-rally-was-held-at-darul-huda-school-parakkadavu-as-part-of-the-anti-drug-day-celebrations)