---
title: "പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ സി പി ഐ പ്രതിഷേധ സദസ്സ്"
english_title: "CPI protest rally against state government's move to implement PM Shri scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368425/cpi-protest-rally-against-state-governments-move-to-implement-pm-shri-scheme"
published_at: "2026-06-25T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d3ff6dc159_CPI.jpg"
keywords: ["Latest News", "CPI Protest", "PM Shri scheme", "Kallachi"]
---

# പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ സി പി ഐ പ്രതിഷേധ സദസ്സ്

> **Lead Summary:** കല്ലാച്ചി: വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയ വൽക്കരിക്കുന്ന പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു ഡി എഫ് സർക്കാർ നീക്കത്തിനെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

കല്ലാച്ചി: വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയ വൽക്കരിക്കുന്ന പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു ഡി എഫ് സർക്കാർ നീക്കത്തിനെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. ടി സുഗതൻ, സി കെ ബാലൻ, സി സുരേന്ദ്രൻ, വി പി ശശിധരൻ, ഷീമ വള്ളിൽ, പ്രസംഗിച്ചു. സി എച്ച് ശങ്കരൻ മാസ്റ്റർ, വിമൽ കുമാർ കണ്ണങ്കൈ, ലിനീഷ് അരുവിക്കര, ശ്രീധരൻ വാച്ചാൽ,ഇ രാജൻ, സുരേന്ദ്രൻ തൂണേരി, വൈശാഖ് കല്ലാച്ചി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368425/cpi-protest-rally-against-state-governments-move-to-implement-pm-shri-scheme)