---
title: "ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ സംഗമം നടത്തി"
english_title: "Operation Toofan Anti-drug gathering held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368432/operation-toofan-anti-drug-gathering-held"
published_at: "2026-06-25T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d4ccf74066_TOOFAN_RALY.jpg"
keywords: ["Latest News", "Operation Toofan", "AntiDrug Gathering", "Nadapuram"]
---

# ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ സംഗമം നടത്തി

> **Lead Summary:** നാദാപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നാദാപുരത്ത് പൊലിസ് നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ വിളംബര റാലി നടത്തി. ലഹരി വിരുദ്ധ സംഗമം കെ.എം അഭിജിത്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

## Article Content

നാദാപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നാദാപുരത്ത് പൊലിസ് നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ വിളംബര റാലി നടത്തി. ലഹരി വിരുദ്ധ സംഗമം കെ.എം അഭിജിത്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി അധ്യക്ഷയായി. ഡി.വൈ.എസ്.പി കെ.ജി പ്രവീൺ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ്, വാർഡ് മെംബർ അബ്ബാസ് കണേക്കൽ, ഏരത്ത് ഇഖ്ബാൽ, നാദാപുരം പൊലിസ് ഇൻസ്‌പെക്ടർ അനിൽ കുമാർ, മറ്റ്‌ പൊലിസ് ഉദ്യോഗസ്ഥർ, എസ്.പി.സി, എൻ.എസ്.എസ് വളണ്ടിയർമാർ പങ്കെടുത്തു.

വളയം പൊലിസ് ഇൻസ്‌പെക്ടർ കെ ഷാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൂഫാൻ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ്, ഷൂട്ട്‌ ഔട്ട്‌ പരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368432/operation-toofan-anti-drug-gathering-held)