---
title: "കഞ്ചാവുവേട്ട; എടച്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Ganja seized, Ganja Hunt, Edachery,  Man Arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368497/ganja-seized-ganja-hunt-edachery-Man-arreste-"
published_at: "2026-06-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0c8440b97_Ganja_seized,_Ganja_Hunt,_Edachery,__Man_Arrested.jpg"
keywords: ["Ganja seized", "Ganja Hunt", "Edachery", "Man Arrested"]
---

# കഞ്ചാവുവേട്ട; എടച്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** നാദാപുരം : എടച്ചേരിയിൽ നിരോധിച്ച മയക്കുമരുന്നായ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. എടച്ചേരി അച്ചിക്കൂൽ താഴെകുനിയിൽ ദിനേശന്റെ മകൻ ജിതിൻ ദിനേഷ് യുവാവാണ് പിടിയിലായത്.

## Article Content

നാദാപുരം : എടച്ചേരിയിൽ നിരോധിച്ച മയക്കുമരുന്നായ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. എടച്ചേരി അച്ചിക്കൂൽ താഴെകുനിയിൽ ദിനേശന്റെ മകൻ ജിതിൻ ദിനേഷ് യുവാവാണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എടച്ചേരി പെട്രോൾ പമ്പിന് സമീപം റോഡിൽ പോലീസ് സംഘം പെട്രോളിംഗ് ഡ്യൂട്ടി നടത്തുന്നതിനിടയിലാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിച്ചപ്പോൾ ഇയാളുടെ കൈവശം സൂക്ഷിച്ച 3 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് പ്രതിക്ക് നോട്ടീസ് നൽകുകയും, കണ്ടെടുത്ത കഞ്ചാവ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368497/ganja-seized-ganja-hunt-edachery-Man-arreste-)