---
title: "ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി"
english_title: "A cow that fell into a septic tank was rescued at Chekyad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368595/a-cow-that-fell-into-a-septic-tank-was-rescued-at-chekyad"
published_at: "2026-06-26T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e508d07157_A_cow_that_fell_into_a_septic_tank_was_rescued_at_Chekyad.jpg"
keywords: ["Latest News", "Chekyad", "Animal Rescue", "Cow Rescue"]
---

# ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

> **Lead Summary:** നാദാപുരം : ചെക്യാട് ഇന്ന് ഉച്ചയ്ക്ക് 11.45ഓടെ കല്ലുമ്മൽ എന്ന സ്ഥലത്ത് റഫീക്ക് വയൽ പുനത്തിൽ എന്നയാളുടെ പശു പറമ്പിൽ പുല്ലു മേയുന്നതിനിടെ ഏകദേശം 12 അടി താഴ്ചയുള്ള ഉപയോഗ ശുന്യമായ സെപ്റ്റിക് ടാങ്കിൽ അകപ്പെട്ടു. വിവരമറിയിച്ച തിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എസ്.വരുണിൻ്റെ നേതൃത്വത്തിൽ നാദാപുരം ഫയർഫോഴ്‌സ് സംഘം cow belt, റോപ്പ്, ജെസിബി എന്നിവയുടെ സഹായത്തോ ടുകൂടി സുരക്ഷിതമായി പുറത്തെടുത്തു.

## Article Content

നാദാപുരം : ചെക്യാട് ഇന്ന് ഉച്ചയ്ക്ക് 11.45ഓടെ കല്ലുമ്മൽ എന്ന സ്ഥലത്ത് റഫീക്ക് വയൽ പുനത്തിൽ എന്നയാളുടെ പശു പറമ്പിൽ പുല്ലു മേയുന്നതിനിടെ ഏകദേശം 12 അടി താഴ്ചയുള്ള ഉപയോഗ ശുന്യമായ സെപ്റ്റിക് ടാങ്കിൽ അകപ്പെട്ടു. വിവരമറിയിച്ച തിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എസ്.വരുണിൻ്റെ നേതൃത്വത്തിൽ നാദാപുരം ഫയർഫോഴ്‌സ് സംഘം cow belt, റോപ്പ്, ജെസിബി എന്നിവയുടെ സഹായത്തോ ടുകൂടി സുരക്ഷിതമായി പുറത്തെടുത്തു.

സിനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ഐ ഉണ്ണികൃഷ്ണൻ, ഫയർ &റെസ്ക്യൂ ഓഫീസർമാരായ കെ.ദിൽറാസ്, കെ.കെ ശിഖിലേഷ് , അശ്വിൻ മലയിൽ, കെ.പി. ശ്യാംജിത്ത് കുമാർ, ഹോം. ഗാർഡ്. കെ. പി. വിനീത് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368595/a-cow-that-fell-into-a-septic-tank-was-rescued-at-chekyad)