---
title: "പൾസ് പോളിയോ ജില്ലാതല ഉദ്ഘാടനം നാദാപുരത്തേക്ക്; കല്ലാച്ചിമേൽ എം എൽ പി സ്കൂളിൽ വിപുലമായ സംഘാടക സമിതി"
english_title: "Pulse Polio Immunization, Organizing Committee at Kallachimel MLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368641/pulse-polio-immunization-organizing-committee-at-kallachimel-mlp-school"
published_at: "2026-06-26T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e91cbc0bc8_polio.jpg"
keywords: ["Latest News", "Pulse Polio Immunization", "Organizing Committee", "Kallachimel MLP School", "Nadapuram"]
---

# പൾസ് പോളിയോ ജില്ലാതല ഉദ്ഘാടനം നാദാപുരത്തേക്ക്; കല്ലാച്ചിമേൽ എം എൽ പി സ്കൂളിൽ വിപുലമായ സംഘാടക സമിതി

> **Lead Summary:** **നാദാപുരം: **പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഈ മാസം 28 ന്നാദാപുരത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് കല്ലാച്ചിമേൽ എം എൽ പി സ്കൂളിൽ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**നാദാപുരം: **പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഈ മാസം 28 ന്നാദാപുരത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് കല്ലാച്ചിമേൽ എം എൽ പി സ്കൂളിൽ സംഘാടക സമിതി രൂപീകരിച്ചു.

ജൂൺ 28ന് നടക്കുന്ന പരിപാടി കെ എം അഭിജിത്ത്എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീമവള്ളിൽ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജയലക്ഷ്മി ടീച്ചർ, ക്ഷേകാര്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അബ്ദുൾ ജലീൽ , സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയംഗം സി.കെ നാസർ, ഗവ.ആശുപതി സൂപ്രണ്ട് ഡോ.കെ രഞ്ജിത്ത് , ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തു , ആശാ പ്രവർത്തകർ , നാട്ടുകാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368641/pulse-polio-immunization-organizing-committee-at-kallachimel-mlp-school)