---
title: "വിലങ്ങാട് വനത്തിൽ അതിക്രമിച്ചു കയറി വഴിതെറ്റിയ മൂന്ന് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുക്കും "
english_title: "Vilangad forest encroachment incident, case to be filed against youth-NEW"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368692/vilangad-forest-encroachment-incident-case-to-be-filed-against-youth-NEW"
published_at: "2026-06-27T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4f831a5a5_SDFGHJ.jpg"
keywords: ["Latest News", "Vilangadu", "Forest Encroachment Incident", "A Case Will Be Filed"]
---

# വിലങ്ങാട് വനത്തിൽ അതിക്രമിച്ചു കയറി വഴിതെറ്റിയ മൂന്ന് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുക്കും 

> **Lead Summary:** **വിലങ്ങാട്: [**[)] വിലങ്ങാട് വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ചു കയറിയ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തിനുള്ളിൽ കടന്നതിനെത്തുടർന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. യുവാക്കൾ എന്തിനാണ് കാടിനുള്ളിലേക്ക് പ്രവേശിച്ചത് എന്നതിനെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തും.

## Article Content

**വിലങ്ങാട്: [**[)] വിലങ്ങാട് വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ചു കയറിയ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തിനുള്ളിൽ കടന്നതിനെത്തുടർന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. യുവാക്കൾ എന്തിനാണ് കാടിനുള്ളിലേക്ക് പ്രവേശിച്ചത് എന്നതിനെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തും.

ഇന്നലെ വൈകിട്ടോടെയാണ് വനത്തിൽ കുടുങ്ങിയ മൂവർക്കായി നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ ആരംഭിച്ചത്. വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ബൈക്കുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്.

വയനാട് മലനിരകളോട് ചേർന്നുകിടക്കുന്ന, പകൽ സമയത്ത് പോലും വഴി തെറ്റാൻ സാധ്യതയുള്ള അതിദുർഘടമായ വാളൂക്ക് അത്തായക്കൊത്ത് എന്ന പ്രദേശത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് നാലു മണിയോടെ കാട്ടിൽ പ്രവേശിച്ച യുവാക്കൾ നേരം ഇരുട്ടിയതോടെ വഴിതെറ്റി കുടുങ്ങുകയായിരുന്നു. തുടർന്ന്, നാട്ടുകാരും ഫയർഫോഴ്സും ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം ഒന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിച്ചാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368692/vilangad-forest-encroachment-incident-case-to-be-filed-against-youth-NEW)