---
title: "ലഹരി വിരുദ്ധ ദിനം; ഓപറേഷൻ തൂഫാൻ ഐക്യദാർഢ്യവുമായി നാദാപുരത്തെ യൂത്ത് കോൺഗ്രസ്"
english_title: "Nadapuram Youth Congress in solidarity with Operation Toofan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368699/nadapuram-youth-congress-in-solidarity-with-operation-toofan"
published_at: "2026-06-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f55eda619b_dfghjfghj.jpg"
keywords: ["Latest News", "Nadapuram", "Operation Thoofan", "Nadapuram Youth Congress", "Anti-Drug Day"]
---

# ലഹരി വിരുദ്ധ ദിനം; ഓപറേഷൻ തൂഫാൻ ഐക്യദാർഢ്യവുമായി നാദാപുരത്തെ യൂത്ത് കോൺഗ്രസ്

> **Lead Summary:** > **നാദാപുരം:[ **സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓപറേഷൻ തൂഫാനും ആഭ്യന്തര വകുപ്പിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക ലഹരി വിരുദ്ധ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ "BE THE WARRIORS OF OPERATION TOOFAN" ബോധവത്കരണ പരിപാടി കല്ലാച്ചിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം:[ **സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓപറേഷൻ തൂഫാനും ആഭ്യന്തര വകുപ്പിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക ലഹരി വിരുദ്ധ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ "BE THE WARRIORS OF OPERATION TOOFAN" ബോധവത്കരണ പരിപാടി കല്ലാച്ചിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു പരിപാടിയിൽ നാദാപുരം റേഞ്ച് എക്സൈസ് സിവിൽ ഓഫീസർ സിനീഷ് . കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു നാദാപുരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി. വി റിനീഷ് , അർജ്ജുൻ കായക്കൊടി,സാജിദ് മാസ്റ്റർ,സിജി ലാൽ, ജംഷി അടുക്കത്ത്, ലാലു വളയം, അഭിഷേക് രാംദാസ്,ആകാശ് ചീത്തപ്പാട്, സഹൽ അഹമ്മദ്, സിദ്ധാർഥ് കായക്കൊടി, രൂപേഷ് കിഴക്കേടത്ത്,അഖിൽ മാസ്റ്റർ, ജസീൽ ടി. പി, അർജ്ജുൻ പെരുവങ്കര,ലത്തീഫ് കുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ശേഷം കല്ലാച്ചി ടൗണിലും, കട‌കളിലും,ബസുകളിൽ ഉൾപ്പടെ കയറി ലഹരി വിരുദ്ധ പ്രചാരണം നടത്തുകയും പോലീസിന്റെ രഹസ്യ നമ്പർ ഉൾപ്പടെയുള്ള ലഹരി വിരുദ്ധ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368699/nadapuram-youth-congress-in-solidarity-with-operation-toofan)