---
title: "കരുതലിന്റെ സ്പർശമായി 'കിടപ്പുരോഗി സംഗമം'; നാദാപുരത്ത് ദ്വിദിന ക്യാമ്പിന് ഇന്ന് തുടക്കം"
english_title: "Two-day bedridden patient gathering camp begins today in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368718/two-day-bedridden-patient-gathering-camp-begins-today-in-nadapuram"
published_at: "2026-06-27T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f60e8dcd8b_SDFGHJKLJG.jpg"
keywords: ["Latest News", "Nadapuram", "Two-day Camp", "Gathering Of Bedridden Patients"]
---

# കരുതലിന്റെ സ്പർശമായി 'കിടപ്പുരോഗി സംഗമം'; നാദാപുരത്ത് ദ്വിദിന ക്യാമ്പിന് ഇന്ന് തുടക്കം

> **Lead Summary:** **നാദാപുരം:[ **[ ]ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോയ കിടപ്പുരോഗികൾക്ക് ആശ്വാസവും കരുതലും പകരാൻ നാദാപുരം പാലിയേറ്റീവ് കെയറും ടി.ഐ.എം കമ്മിറ്റിയും സംയുക്തമായി 'കിടപ്പുരോഗി സംഗമ' ത്തിന് ഇന്ന് തുടക്കം.

## Article Content

**നാദാപുരം:[ **[ ]ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോയ കിടപ്പുരോഗികൾക്ക് ആശ്വാസവും കരുതലും പകരാൻ നാദാപുരം പാലിയേറ്റീവ് കെയറും ടി.ഐ.എം കമ്മിറ്റിയും സംയുക്തമായി 'കിടപ്പുരോഗി സംഗമ' ത്തിന് ഇന്ന് തുടക്കം.

ഇന്നും നാളെയുമായി നാദാപുരം ടി.ഐ.എം ട്രെയിനിംഗ് കോളേജിലാണ് ഈ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് മാനസികമായ ഉന്മേഷവും സമാശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംഗമം ഒരുക്കുന്നത്.

ജീവിതയാത്രയിലെ അപ്രതീക്ഷിത ദുരന്തങ്ങളാൽ ദുരിതത്തിലായവരെ ചേർത്തുനിർത്താനും അവരുടെ ജീവിതത്തിൽ സന്തോഷം പകരാനും ഈ ക്യാമ്പ് വേദിയാകും. പ്രസ്തുത പരിപാടിയിലേക്ക് നാദാപുരം പാലിയേറ്റീവ് കെയറും ടി.ഐ.എം കമ്മിറ്റിയും ചേർന്ന് പൊതുജനങ്ങളെ ക്ഷണിക്കുന്നു.

രോഗികൾക്ക് കരുതലിന്റെ സ്പർശമേകാൻ ഏവരും ഈ സംഗമത്തിൽ പങ്കുചേരണമെന്ന് സ്വാഗതസംഘം ചെയർമാൻ വി.സി. ഇഖ്ബാലും കൺവീനർ ഏരത്ത് റഹീമും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368718/two-day-bedridden-patient-gathering-camp-begins-today-in-nadapuram)