---
title: "ട്യൂഷൻ സെന്ററിലേക്ക് പോകവേ ആക്രമണം: വളയത്ത് വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു"
english_title: "Student bitten by stray dog ​​in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368767/student-bitten-by-stray-dog-in-valayam"
published_at: "2026-06-27T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a67d7ccfd26_NAA3.jpg"
keywords: []
---

# ട്യൂഷൻ സെന്ററിലേക്ക് പോകവേ ആക്രമണം: വളയത്ത് വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** **നാദാപുരം:[ ** വളയത്ത് ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സിയ രമേശിനാണ് പരിക്കേറ്റത്. ഇന്നലെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

## Article Content

**നാദാപുരം:[ ** വളയത്ത് ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സിയ രമേശിനാണ് പരിക്കേറ്റത്. ഇന്നലെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ സമീപത്തുണ്ടായിരുന്ന ബൈക്ക് യാത്രികൻ ഉടൻ തന്നെ വളയം പി.എച്ച്.സിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടർന്ന് തുടർചികിത്സയ്ക്കായി കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368767/student-bitten-by-stray-dog-in-valayam)