---
title: "കായിക മികവിലേക്ക്; പുളിയാവ് എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം തുടങ്ങി"
english_title: "Football training at Puliya LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368817/football-training-at-puliya-lp-school"
published_at: "2026-06-27T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f9f804ff14_BBBBBBBBBBB.jpg"
keywords: ["Latest News", "Nadapuram", "Puliyavu LP School", "Football Training"]
---

# കായിക മികവിലേക്ക്; പുളിയാവ് എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം തുടങ്ങി

> **Lead Summary:** **നാദാപുരം :[ **പഠനത്തോടൊപ്പം കായിക മികവും വളർത്തുക എന്ന ലക്ഷ്യത്തോടെ പുളിയാവ് ഗവ. എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം ആരംഭിച്ചു. അണ്ടർ-18 ഫുട്ബോൾ താരം മുഹമ്മദ് ഹംദാന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

## Article Content

**നാദാപുരം :[ **പഠനത്തോടൊപ്പം കായിക മികവും വളർത്തുക എന്ന ലക്ഷ്യത്തോടെ പുളിയാവ് ഗവ. എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം ആരംഭിച്ചു. അണ്ടർ-18 ഫുട്ബോൾ താരം മുഹമ്മദ് ഹംദാന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റഫീഖ് കുനിയിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ അമ്മദ് വയലോളി, പ്രധാനാധ്യാപകൻ റഫീഖ് എം.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് സ്കൂൾ അധികൃതർ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368817/football-training-at-puliya-lp-school)