---
title: "'ചൂസ് പാഷൻ, നോട്ട് പോയ്‌സൺ'; നാദാപുരത്തെ 'ദി കേരള വോയേജ്' ലഹരിവിരുദ്ധ യാത്രക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം"
english_title: "Chief Minister's best wishes for Nadapuram's anti-drug campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368867/chief-ministers-best-wishes-for-nadapurams-anti-drug-campaign"
published_at: "2026-06-27T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fbb1ccb808_.kmjnvcx.jpg"
keywords: ["Latest News", "Nadapuram", "Anti-Drug Journey", "Appreciation Of The Chief Minister"]
---

# 'ചൂസ് പാഷൻ, നോട്ട് പോയ്‌സൺ'; നാദാപുരത്തെ 'ദി കേരള വോയേജ്' ലഹരിവിരുദ്ധ യാത്രക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

> **Lead Summary:** **നാദാപുരം: [**[ ]ലഹരിവിരുദ്ധ സന്ദേശവുമായി നാദാപുരത്തുനിന്നും ആരംഭിച്ച 'ദി കേരള വോയേജ് - റൈഡ് ടു ഇൻസ്പയർ' ക്യാമ്പയിൻ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളമെന്ന ലക്ഷ്യവുമായി സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

## Article Content

**നാദാപുരം: [**[ ]ലഹരിവിരുദ്ധ സന്ദേശവുമായി നാദാപുരത്തുനിന്നും ആരംഭിച്ച 'ദി കേരള വോയേജ് - റൈഡ് ടു ഇൻസ്പയർ' ക്യാമ്പയിൻ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളമെന്ന ലക്ഷ്യവുമായി സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

> ജൂൺ 23-ന് നാദാപുരത്തുനിന്നാണ് വേവം സ്വദേശി നൗഷാദ് തേർകണ്ടിയുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘം യാത്ര ആരംഭിച്ചത്. "ചൂസ് പാഷൻ, നോട്ട് പോയ്‌സൺ" എന്ന മുദ്രാവാക്യം ഉയർത്തി പോർച്ചുഗൽ തീമിലുള്ള അഞ്ച് വാഹനങ്ങളിലാണ് സംഘത്തിന്റെ യാത്ര. ലഹരി വിപത്തിനെതിരെ യുവജനങ്ങളെ അണിനിരത്തി നടത്തുന്ന ഈ പോരാട്ടം ഏറെ മാതൃകാപരമാണെന്നും, ഇത്തരത്തിലുള്ള യുവതലമുറയെയാണ് രാജ്യത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങളിൽ വലിയ ഉണർവ് പകരുന്ന ഈ യാത്ര, ലഹരിവിരുദ്ധ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്.

മുഖ്യമന്ത്രിയുടെ അഭിനന്ദനം തങ്ങൾക്ക് വലിയ പ്രചോദനമാണെന്നും, വരുംദിവസങ്ങളിലും കൂടുതൽ ആവേശത്തോടെ യാത്ര തുടരുമെന്നും നൗഷാദ് തേർകണ്ടിയും സംഘവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368867/chief-ministers-best-wishes-for-nadapurams-anti-drug-campaign)