---
title: "സി കുമാരൻ സ്മാരക ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു"
english_title: "C Kumaran Memorial Library organized a victory festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368883/c-kumaran-memorial-library-organized-a-victory-festival"
published_at: "2026-06-27T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fdaa402c4a_nadapuram.jpg"
keywords: ["Latest News", "C Kumaran Memorial Library", "Kallachi"]
---

# സി കുമാരൻ സ്മാരക ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: **കല്ലാച്ചി സി കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കും, എൽ എസ് എസ്, യു എസ് എസ് ജേതാക്കൾക്കുമുള്ള അനുമോദനം വിജയോത്സവം 2026 സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: **കല്ലാച്ചി സി കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കും, എൽ എസ് എസ്, യു എസ് എസ് ജേതാക്കൾക്കുമുള്ള അനുമോദനം വിജയോത്സവം 2026 സംഘടിപ്പിച്ചു.

കല്ലാച്ചിയിൽ നടന്ന അനുമോദന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് അഡ്വ: പി ഗവാസ് അധ്യക്ഷത വഹിച്ചു. വിക്ടേഴ്സ് ചാനൽ ഫെയിം സായി ശ്വേത മുഖ്യാതിഥിയായിരുന്നു. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീമ വള്ളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശ്രീധരൻ മാസ്റ്റർ, നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം പി വി ജയലക്ഷ്മി ടീച്ചർ, ശ്രീജിത്ത് മുടപ്പിലായി, വൈശാഖ് കല്ലാച്ചി പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും സന്തോഷ് കക്കട്ട് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368883/c-kumaran-memorial-library-organized-a-victory-festival)