---
title: "വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with foreign liquor hidden in scooter trunk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368897/youth-arrested-with-foreign-liquor-hidden-in-scooter-trunk"
published_at: "2026-06-27T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fea63cf858_valayam.jpg"
keywords: ["Latest News", "Foreign Liquor", "Mahi Liquor", "Arrest", "Police Case", "Valayam"]
---

# വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **വളയം: **സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. കുറുവന്തേരി ചെക്യാട് സ്വദേശി ഞാലിയോടുമ്മൽ വീട്ടിൽ വിജേഷ് എൻ ആണ് പിടിയിലായത്.

## Article Content

**വളയം: **സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. കുറുവന്തേരി ചെക്യാട് സ്വദേശി ഞാലിയോടുമ്മൽ വീട്ടിൽ വിജേഷ് എൻ ആണ് പിടിയിലായത്.

വളയം സബ് ഇൻസ്പെക്ടർ ഷിജു എം.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം താനക്കോട്ടൂർ പുന്തോറത്ത് മുക്കിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്. താനക്കോട്ടൂർ ഭാഗത്തുനിന്നും കുറുവന്തേരി ഭാഗത്തേക്ക് വരികയായിരുന്ന KL 18 AH 6242 നമ്പർ ചുവന്ന സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്.

സ്കൂട്ടറിന്റെ ഡിക്കിക്കുള്ളിൽ 500 മില്ലി ലിറ്ററിന്റെ 12 ബോട്ടിൽ 'ഹണി ബീ' ബ്രാൻഡി വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു. നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ മദ്യവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം (Kerala Abkari Act u/s 55(a), 58) കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. പോലീസ് സംഘത്തിൽ സി.പി.ഒമാരായ രാജേഷ് ടി.വി, ജിലേഷ് വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368897/youth-arrested-with-foreign-liquor-hidden-in-scooter-trunk)