---
title: "ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ 'മാനേഴ്‌സ് കരിക്കുലം'; വിദ്യാർത്ഥികൾക്കായി പുതിയ പാഠ്യപദ്ധതി വരുന്നു"
english_title: "'Manners Curriculum' in Checkyad Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368985/manners-curriculum-in-checkyad-grama-panchayat"
published_at: "2026-06-28T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c28c4d252_10.jpg"
keywords: ["Latest News", "Chekkyadu", "Manners Curriculum"]
---

# ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ 'മാനേഴ്‌സ് കരിക്കുലം'; വിദ്യാർത്ഥികൾക്കായി പുതിയ പാഠ്യപദ്ധതി വരുന്നു

> **Lead Summary:** **ചെക്യാട്: [**വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ചെക്കിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'മാനേഴ്‌സ് കരിക്കുലം' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയാണ് ഇതിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നത്.

## Article Content

**ചെക്യാട്: [**വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ചെക്കിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'മാനേഴ്‌സ് കരിക്കുലം' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയാണ് ഇതിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നത്.

ആഗസ്റ്റ് 15-നകം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഈ പാഠ്യപദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളുടെ പെരുമാറ്റശൈലിയിലും വ്യക്തിത്വ വികസനത്തിലും ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതി സഹായിക്കുമെന്ന് പാഠ്യപദ്ധതി രൂപീകരണ സമിതിയുടെ ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജയൻ മാസ്റ്റർ സ്വാഗതവും ടി.കെ. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ടി.കെ. ഖാലിദ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, സുരേഖ ടീച്ചർ എന്നിവരടങ്ങുന്ന സമിതിയാണ് കരിക്കുലം രൂപീകരണത്തിന് നേതൃത്വം നൽകുന്നത്.

വിവിധ സ്കൂളുകളിലെ അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ, എച്ച്.ഐ. ബിജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368985/manners-curriculum-in-checkyad-grama-panchayat)