---
title: "ഇരിങ്ങണ്ണൂരിൽ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Iringannur, Auto Taxi and Light Motor Workers Union Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369138/iringannur-auto-taxi-and-light-motor-workers-union-conference"
published_at: "2026-06-29T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41fa504b59c_Iringannur,_Auto_Taxi_and_Light_Motor_Workers_Union_Conference.jpg"
keywords: ["Latest News", "Iringannur", "Workers Union Conference"]
---

# ഇരിങ്ങണ്ണൂരിൽ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഇരിങ്ങണ്ണൂർ സെക്ഷൻ സമ്മേളനം ഇരിങ്ങണ്ണൂരിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തറമൽ പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഇരിങ്ങണ്ണൂർ സെക്ഷൻ സമ്മേളനം ഇരിങ്ങണ്ണൂരിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തറമൽ പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു നാദാപുരം ഏരിയ സെക്രട്ടറി പി. അനിൽകുമാർ, എം. രാജൻ, എ.ടി.കെ. ഭാസ്കരൻ, ആലിക്കുട്ടി ഹാജി വാണിമേൽ, സജീവൻ വാണിമേൽ എന്നിവർ സംസാരിച്ചു. സെക്ഷൻ സെക്രട്ടറി എം. പവിത്രൻ പ്രവർത്തന റിപ്പോർട്ടും, ഇ. സുകുമാരൻ സുരക്ഷാനിധി റിപ്പോർട്ടും, നിജേഷ് കുന്നിലോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എ.ടി.കെ. ഭാസ്കരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

എം. പവിത്രൻ (സെക്രട്ടറി), തറമൽ പുരുഷു (പ്രസിഡന്റ്), കെ.വി. ലിനീഷ് (ട്രഷറർ) എന്നിവരടങ്ങിയ പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി എം. പവിത്രൻ സ്വാഗതവും കെ.വി. ലിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369138/iringannur-auto-taxi-and-light-motor-workers-union-conference)