---
title: "ബോധവൽക്കരണ സദസ്സ്; ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ"
english_title: "Operation Toofan, Kallachi Range Khidma students with solidarity, Awareness session, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369150/operation-toofan-kallachi-range-khidma-students-with-solidarity-awareness-session-nadapuram-"
published_at: "2026-06-29T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4201fa31f88_Operation_Toofan,_Kallachi_Range_Khidma_students.jpg"
keywords: ["Latest News", "Operation Toofan", "Kallachi Range Khidma Students", "Awareness session", "Nadapuram"]
---

# ബോധവൽക്കരണ സദസ്സ്; ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ

> **Lead Summary:** നാദാപുരം: ഓപ്പറേഷൻ തൂഫാനൊപ്പം പങ്കുചേർന്ന് എസ്.കെ.എസ്.ബി.വി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ. ഇതിന്റെ ഭാഗമായി ഐക്യദാർഢ്യ പ്രതിജ്ഞയും ബോധവൽക്കരണ സദസും സംഘടിപ്പിച്ചു. റെയ്ഞ്ച് പരിധിയിലെ മദ്റസകളിൽ നിന്നുള്ള വിദ്യാർഥികളും ഖിദ്‌മ വോളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.

## Article Content

നാദാപുരം: ഓപ്പറേഷൻ തൂഫാനൊപ്പം പങ്കുചേർന്ന് എസ്.കെ.എസ്.ബി.വി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ. ഇതിന്റെ ഭാഗമായി ഐക്യദാർഢ്യ പ്രതിജ്ഞയും ബോധവൽക്കരണ സദസും സംഘടിപ്പിച്ചു. റെയ്ഞ്ച് പരിധിയിലെ മദ്റസകളിൽ നിന്നുള്ള വിദ്യാർഥികളും ഖിദ്‌മ വോളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.

എസ്.കെ.ജെ.എം റെയ്ഞ്ച് സെക്രട്ടറി സിറാജുദ്ദീൻ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.ബി.വി കൺവീനർ മുഹമ്മദ് ശാഫി അശ്‌അരി വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇബ്രാഹിം മുസ്‌ലിയാർ, നിസാം അശ്അരി, ഇഖ്ബാൽ മൗലവി, നൗഫൽ മൗലവി, അബ്‌ദുല്ല മൗലവി, അംജദ്, മുഹമ്മദ് റസിൻ, മുഹമ്മദ് മിസ്ബാഹ്, മുഹമ്മദ് ശാൻ, മുഹമ്മദ് നസൽ, മുഹമ്മദ്, അസ്‌ലഹ് സമാൻ, മുഹമ്മദ് സയാൻ, മുഹമ്മദ് ഫാദിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369150/operation-toofan-kallachi-range-khidma-students-with-solidarity-awareness-session-nadapuram-)