---
title: "'തെളിമയാർന്ന തൂണേരി'; തൂണേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം ചെയ്തു"
english_title: "Thelimayarnna Thuneri, Plastic Waste Bin Distribution, Thuneri Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369251/thelimayarnna-thuneri-plastic-waste-bin-distribution-thuneri-grama-panchayat"
published_at: "2026-06-29T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424bf2036d8_Thelimayarnna_Thuneri,_Plastic_Waste_Bin_Distribution,_Thuneri_Grama_Panchayat.jpg"
keywords: ["Latest News", "Thelimayarnna Thuneri", "Plastic Waste Bin Distribution", "Thuneri Grama Panchayat"]
---

# 'തെളിമയാർന്ന തൂണേരി'; തൂണേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം ചെയ്തു

> **Lead Summary:** തൂണേരി: 'തെളിമയാർന്ന തൂണേരി' തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുള്ള പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധ എ.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

തൂണേരി: 'തെളിമയാർന്ന തൂണേരി' തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുള്ള പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധ എ.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, പഞ്ചായത്ത് അംഗങ്ങളായ പി. രാമചന്ദ്രൻ മാസ്റ്റർ, കെ.കെ. കുൽസു ടീച്ചർ, ബിന്ദു വി.കെ., സുനിൽ പാലിനാണ്ടി, റജീന കാഞ്ഞിരക്കണ്ടി, സെക്രട്ടറി സിന്ധു പി.ജി. എന്നിവരും എ.കെ.ടി. കുഞ്ഞമ്മദ്, അശോകൻ തൂണേരി, കൃഷ്ണൻ കാനന്തേരി, മുഹമ്മദ് നിദാൽ, എച്ച്.ഐ. ശ്രീദേവി എൻ. തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369251/thelimayarnna-thuneri-plastic-waste-bin-distribution-thuneri-grama-panchayat)