---
title: "ബലിദാനി സ്മരണ; അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന വക്താവ്"
english_title: " Politics of violence destroyed CPM  BJP state spokesperson"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369295/politics-of-violence-destroyed-cpm-bjp-state-spokesperson"
published_at: "2026-06-29T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4275965ab78_bjp.jpg"
keywords: ["Latest News", "BJP State Spokes Person", "Sreepadmanabhan", "Valayam", "CPM"]
---

# ബലിദാനി സ്മരണ; അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന വക്താവ്

> **Lead Summary:** വളയം : കേരളത്തിലെ സിപിഎം അക്രമം പാർട്ടിയെ പതനത്തിലേക്ക് നയിച്ചതെന്ന് ബിജെപിസംസ്ഥാന വക്താവ് ശ്രീപത്മനാഭൻ പറഞ്ഞു. വളയത്ത് പി. എം. ഭാസ്കരൻ മാസ്റ്റർ, മടക്കൽ കുമാരൻ ബലിദാനദിനത്തിൽ നടന്ന അനുസ്മരണ യോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വളയം : കേരളത്തിലെ സിപിഎം അക്രമം പാർട്ടിയെ പതനത്തിലേക്ക് നയിച്ചതെന്ന് ബിജെപിസംസ്ഥാന വക്താവ് ശ്രീപത്മനാഭൻ പറഞ്ഞു. വളയത്ത് പി. എം. ഭാസ്കരൻ മാസ്റ്റർ, മടക്കൽ കുമാരൻ ബലിദാനദിനത്തിൽ നടന്ന അനുസ്മരണ യോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി ബാബു അധ്യക്ഷതവഹിച്ചു. രാവിലെ ഭാസ്ക്കർ മാസ്റ്ററുടെയും മടക്കൽ കുമാറിനെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം തലപ്പൊയിൽ സേവാ കേന്ദ്രത്തിൽ നടന്ന കുടുംബ സംഗമത്തിൽ ജില്ലാ നോർത്ത് ജനറൽ സെക്രട്ടറി അഡ്വ : കെ ദിലീപ്,സംസ്ഥാന സമിതി അംഗം എം പി രാജൻ,എംടി ഗോപിനാഥ്, ജൻമ ഭൂമിഓൺലൈൻ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കാവാലം ശശികുമാർ , ഉത്തരപ്രാന്തബൗദിക് പ്രമുഖ് എം ബാലകൃഷ്ണൻ, ശ്രീജിത്ത് മൂത്തേടത്ത് ടി കെ പ്രഭാകരൻ , കെ.ടി കുഞ്ഞിക്കണ്ണൻ,ആർ പി ബിനീഷ്, മത്തത്ത് ചന്ദ്രൻ , കെ.ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369295/politics-of-violence-destroyed-cpm-bjp-state-spokesperson)