---
title: "ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി."
english_title: "Playgrounds should be activated against drug addiction Shafi Parambil MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369301/playgrounds-should-be-activated-against-drug-addiction-shafi-parambil-mp"
published_at: "2026-06-29T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a427fedd038d_shafi_parambil_mp.jpg"
keywords: ["Latest News", "Shafi Parambil MP", "S.I. Higher Secondary School", "Merit-26", "Parakkadav"]
---

# ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

> **Lead Summary:** **പാറക്കടവ്: **ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കളിക്കളങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അവ സജീവമാക്കണമെന്നും ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു. എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച 'മെറിറ്റ്-26' അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

## Article Content

**പാറക്കടവ്: **ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കളിക്കളങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അവ സജീവമാക്കണമെന്നും ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു. എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച 'മെറിറ്റ്-26' അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

2026-ലെ ഹയർ സെക്കൻഡറി പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ സമൂഹത്തിനാകെ അഭിമാനമാണെന്നും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് വിജയത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പരീക്ഷകളിൽ മികവ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും അനുമോദനഫലകങ്ങളും എം.പി. വിതരണം ചെയ്തു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത അഹമ്മദ് പുന്നക്കലിനെ ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പൽ കെ.സി റഷീദ് സ്വാഗതം ആശംസിച്ചു. ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. മാനേജർ പ്രൊഫ. പി. മമ്മു സാഹിബ്, ഹെഡ്മാസ്റ്റർ ടി.കെ. ഖാലിദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.കെ.ജമില, ആത്തിക്ക മുഹമ്മദ്, കെ.ദ്വര, ആർ.പി.ഹസ്സൻ, കെ.കെ ഉസ്‌മാൻ, താജു വളപ്പിൽ, മോഹനൻ പാറക്കടവ്, പി.കെ. ഹബീബ്, കെ.കെ. അബൂബക്കർ ഹാജി, അൻസാർ കൊല്ലാടൻ സംസാരിച്ചു. പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിക്ക് ശേഷം ബീറ്റ് റൂട്ട് മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369301/playgrounds-should-be-activated-against-drug-addiction-shafi-parambil-mp)