---
title: "ഓർമ്മ; സിപിഐഎം നേതാവ് എം ദാസനെ അനുസ്മരിച്ചു"
english_title: "Remembering CPM leader M Dasan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369308/remembering-cpm-leader-m-dasan"
published_at: "2026-06-29T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a428f9672664_CPM_leader_M_Dasan.jpg"
keywords: ["Latest News", "CPM leader M Dasan", "Nadapuram"]
---

# ഓർമ്മ; സിപിഐഎം നേതാവ് എം ദാസനെ അനുസ്മരിച്ചു

> **Lead Summary:** നാദാപുരം : സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം ദാസന്റെ ചരമവാർഷിക ദിനം സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

## Article Content

നാദാപുരം : സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം ദാസന്റെ ചരമവാർഷിക ദിനം സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി എ മോഹൻദാസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ ടി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. കല്ലാച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി കുമാരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369308/remembering-cpm-leader-m-dasan)