---
title: "ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ "
english_title: "If you move forward with confidence, you can achieve success in any field - Parakkal Abdullah MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369312/if-you-move-forward-with-confidence-you-can-achieve-success-in-any-field-parakkal-abdullah-mla"
published_at: "2026-06-29T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42923d4e28d_parakkal_abdulla_mla.jpg"
keywords: ["Latest News", "Prathiba Samgamam 2026", "Parakkal Abdullah MLA", "Aroor"]
---

# ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ 

> **Lead Summary:** അരൂർ : ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയിക്കാനാകുമെന്ന് പാറക്കൽ അബ്ദുള്ള എം എൽ എ പറഞ്ഞു. കടുത്ത ഭീഷണിയായി മാറിയ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വരും തലമറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.

## Article Content

അരൂർ : ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയിക്കാനാകുമെന്ന് പാറക്കൽ അബ്ദുള്ള എം എൽ എ പറഞ്ഞു. കടുത്ത ഭീഷണിയായി മാറിയ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വരും തലമറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.

പെരുണ്ടച്ചേരി ഉദയ ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാസംഗമം 2026 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൽ എസ് എസ് , യു എസ് എസ് വിജയികളേയും, എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വരേയും കാലടി സംസ്കൃതം സർവ്വകലാശാലയിൽ നിന്നും എം.എ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാ ങ്ക് നേടിയ എ.പി അഗന എന്നിവരേയും ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം രാജൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ . സുമാലയം സുനിത, പി.എം. നാണു , എൻ. കെ സുധാകരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സജീവൻ , രവീന്ദൻ കോറോത്ത്, എം.എ ഗഫൂർ , പ്രജീഷ് പയന്തോടി, താലൂക്ക് ലൈബറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.പ്രേമൻ , ലൈബ്രറി പ്രസിഡന്റ് എൻ.കെ.രാജൻ, എൻ.ടി.ഹരിദാസൻ പ കുറ്റിയിൽ അനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369312/if-you-move-forward-with-confidence-you-can-achieve-success-in-any-field-parakkal-abdullah-mla)