ചിത്ര വിസ്മയം; അധ്യാപകരെയും വിദ്യാർത്ഥികളേയും ഒറ്റ കാൻവാസിൽ പകർത്തി ശ്രീജിത്ത് വിലാതപുരം

ചിത്ര വിസ്മയം; അധ്യാപകരെയും വിദ്യാർത്ഥികളേയും ഒറ്റ കാൻവാസിൽ പകർത്തി ശ്രീജിത്ത് വിലാതപുരം
Oct 6, 2021 07:28 AM | By Susmitha Surendran

പുറമേരി: ആദ്യാക്ഷരങ്ങൾ പഠിച്ച സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും തന്റെ ക്യാൻവാസിൽ പകർത്തി ശ്രീജിത്ത് വിലാതപുരം. വിലാതപുരം എൽ.പി. സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങളാണ് മുഖവര സമർപ്പണം എന്നപേരിൽ ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം തന്റെ കാൻവാസിൽ പകർത്തിയത്.

വിലാതപുരം എൽപി സ്കൂളിലെ നൂറാം വാർഷികം ആഘോഷിക്കവെയാണ് സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ് ശ്രീജിത്തിന്റെ ഈ സമ്മാനം. 150-ഓളം കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങളാണ് കാൻവാസിൽ പകർത്തിയത്.

കളർ പെൻസിൽ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. മുഖവര സമർപ്പണം ഏഴിന് ധീരജവാൻ ദിലീഷിന്റെ രക്തസാക്ഷിത്വ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനംചെയ്യും. കോഴിക്കോട് ജില്ലാ സൈനികസമിതിയും ജവാൻ ദിലീഷിന്റെ കുടുംബവും വിലാതപുരം എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന എഡ്യുഹെൽപ്പ് പഠനകിറ്റ് വിതരണവും ചടങ്ങിൽ നിർവഹിക്കും.

Image Awesome; Sreejith Vilathapuram copying teachers and students on a single canvas

Next TV

Related Stories
Top Stories