---
title: "ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു"
english_title: "'Prayanam' workshop at Ummathur SI Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369438/prayanam-workshop-at-ummathur-si-higher-secondary-school"
published_at: "2026-06-30T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a436ee3a33c6_12.jpg"
keywords: ["Latest News", "Parakkadavu", "Ummathur SI Higher Secondary School", "'Prayanam' Workshop"]
---

# ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** **പാറക്കടവ്: [ **ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനും പഠന മികവിനും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ക്രിയാത്മക പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ പറഞ്ഞു.

## Article Content

**പാറക്കടവ്: [ **ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനും പഠന മികവിനും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ക്രിയാത്മക പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ പറഞ്ഞു.

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച 'പ്രയാണം' ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ. ശശികുമാർ പുറമേരി ശിൽപശാലയ്ക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ.സി. റഷീദ് വിജയോത്സവ സന്ദേശം നൽകി.

പരിപാടിയിൽ പതിയായി അഷ്റഫ്, ടി.ബി. മനാഫ് എന്നിവർ സംസാരിച്ചു. വിജയോത്സവം കൺവീനർ സഫീറ പ്രാചേരി സ്വാഗതവും എം.പി. ഹസീന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369438/prayanam-workshop-at-ummathur-si-higher-secondary-school)