---
title: "ഓർക്കാട്ടേരിയിൽ സ്‌കൂട്ടി നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ചു; വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്"
english_title: "Scooty hits tourist bus in Orkattery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369494/scooty-hits-tourist-bus-in-orkattery"
published_at: "2026-06-30T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4390831700e_22.jpg"
keywords: ["Latest News", "Edachery", "Accident"]
---

# ഓർക്കാട്ടേരിയിൽ സ്‌കൂട്ടി നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ചു; വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്

> **Lead Summary:** **എടച്ചേരി: [**[ ]ഓർക്കാട്ടേരി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൽ സ്കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്. ഇരിങ്ങണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**എടച്ചേരി: [**[ ]ഓർക്കാട്ടേരി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൽ സ്കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്. ഇരിങ്ങണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർച്ചയായ അപകടങ്ങൾ നടക്കുന്ന മേഖലയാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ പമ്പിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനങ്ങൾ ഇടിച്ച് മുൻപ് രണ്ട് വയോജനങ്ങൾ മരിച്ചിരുന്നു.

കൂടാതെ, മരമില്ലിന് സമീപം പിക്കപ്പ് വാനും മാരുതി ജിപ്സിയും കൂട്ടിയിടിച്ച് യുവാവ് തൽക്ഷണം മരിച്ച ദാരുണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന ഈ ഭാഗത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാൻ നടപടികൾ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369494/scooty-hits-tourist-bus-in-orkattery)