---
title: "പുതിയ പാത; ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "The road at Chieeyoor Kavungum Thottam was inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369561/the-road-at-chieeyoor-kavungum-thottam-was-inaugurated"
published_at: "2026-06-30T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43cd581b005_road_inauguration.jpg"
keywords: ["Latest News", "Chieeyoor Kavungum Thottam Road Inaugurated", "Nadapuram"]
---

# പുതിയ പാത; ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പുതുക്കിപണിത ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി റോഡ് നാടിനായി തുറന്നുകൊടുത്തു.

## Article Content

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പുതുക്കിപണിത ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി റോഡ് നാടിനായി തുറന്നുകൊടുത്തു.

ആറാം വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം രഘുനാഥ്, വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൻ കെ റംല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ കെ എം അഷ്റഫ്, സിവി ഇബ്രാഹിം, ജമാൽ ഹാജി പാച്ചാക്കൂൽ, ഈന്തുള്ളതിൽ കുഞ്ഞാലി, സജിതകുമാരി, ഷംസു, ബാലൻ എൻ പി , ലൂളി റിയാസ്, ഇബ്രാഹിം ചീരാമ്പത്ത് തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369561/the-road-at-chieeyoor-kavungum-thottam-was-inaugurated)